Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk Production

സം​സ്ഥാ​ന​ത്തെ പാ​ൽ ഉ​ത്പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​ക്കും: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം 100 ല​​​ക്ഷം (ഒ​​​രു കോ​​​ടി) ലി​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ജ​​​വ​​​ഹ​​​ർ സ​​​ഹ​​​ക​​​ര​​​ണ ഭ​​​വ​​​നി​​​ൽ ലോ​​​ക ക്ഷീ​​​ര​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.


സ​​​മ​​​ഗ്ര​​​മാ​​​യ ഈ ​​​വ​​​ലി​​​യ ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും എ​​​ല്ലാ​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മു​​​ണ്ടാ​​​വ​​​ണം. നി​​​ല​​​വി​​​ൽ 70 ല​​​ക്ഷം ലി​​​റ്റ​​​ർ പാ​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്പ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്, എ​​​ന്നാ​​​ൽ ന​​​മ്മു​​​ടെ ആ​​​വ​​​ശ്യം 86 ല​​​ക്ഷം ലി​​​റ്റ​​​റാ​​​ണ്. പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പാ​​​ലി​​​ന്‍റെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ പൂ​​​ർ​​​ണ പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ധാ​​​ന പ്ര​​​തി​​​സ​​​ന്ധി​​​യാ​​​യ കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ സ​​​ർ​​​ക്കാ​​​ർ വി​​​പ​​​ണി​​​യി​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​യി ഇ​​​ട​​​പെ​​​ടും. പാ​​​ലി​​​ന് വി​​​ല കൂ​​​ട്ടു​​​മ്പോ​​​ൾ കാ​​​ലി​​​ത്തീ​​​റ്റ ക​​​മ്പ​​​നി​​​ക​​​ളും അ​​​ന്യാ​​​യ​​​മാ​​​യി വി​​​ല വ​​​ർ​​ധി​​​പ്പി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഗ്രാ​​​മ, ബ്ലോ​​​ക്ക്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ മു​​​ഖേ​​​ന കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്ക് സ​​​ബ്‌​​​സി​​​ഡി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കും.


വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ലം കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല ത​​​ക​​​ർ​​​ന്ന​​​പ്പോ​​​ൾ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് വ​​​ലി​​​യൊ​​​രാ​​​ശ്വാ​​​സ​​​മാ​​​യി മാ​​​റി​​​യ​​​ത് പ​​​ശു വ​​​ള​​​ർ​​​ത്ത​​​ലാ​​​ണ്. ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ളു​​​ടെ അ​​​ധ്വാ​​​ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ത്യേ​​​കം പ്ര​​​ശം​​​സി​​​ച്ചു. പാ​​​ലി​​​ൽ മാ​​​യം ചേ​​​ർ​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​പി​​​ടി​​​ക്കാ​​​ൻ ഏ​​​റ്റ​​​വും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ർ​​​ശ​​​ന​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി.


നി​​​ല​​​വി​​​ൽ അ​​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ ക​​​ർ​​​ഷ​​​ക​​​ർ മാ​​​ത്ര​​​മാ​​​ണ് ക്ഷീ​​​രസ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​ട്ടു​​​ള്ള​​​ത്. രാ​​​ഷ്‌ട്രീയ ഭി​​​ന്ന​​​ത​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ച് കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​രെ സം​​​ഘ​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ക്ക​​​ണം.


പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്നു​​​ണ്ടോ എ​​​ന്ന് ഓ​​​രോ ആ​​​റു​​​മാ​​​സം കൂ​​​ടു​​​മ്പോ​​​ഴും വി​​​ല​​​യി​​​രു​​​ത്തും. പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സ്വ​​​യംപ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്ന് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ അ​​​ധ്യ​​​ക്ഷപ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഏ​​​ക​​​ദേ​​​ശം എ​​​ട്ടു ല​​​ക്ഷ​​​ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​ർ പ​​​ണി​​​യെ​​​ടു​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യാ​​​ണെ​​​ങ്കി​​​ലും പാ​​​ൽ ഉ​​​ത്പാദ​​​ന​​​ത്തി​​​ൽ കു​​​റ​​​വ് നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഈ ​​​കു​​​റ​​​വു​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് പാ​​​ൽ ഉ​​​ത്പാദ​​​ന​​​ത്തി​​​ൽ സ്വ​​​യം പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കും.


ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വി​​​ലു​​​ണ്ടാ​​​യ വ​​​ലി​​​യ വ​​​ർ​​​ധ​​​ന​​​വ്, കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ്, കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം മൂ​​​ല​​​മു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ, പാ​​​ൽ​​​വി​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ക്കു​​​റ​​​വ് തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ട്. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഈ ​​​പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up